Posts

ട്രീസ - ധന്യ ശാംജിത്

  ഇന്നത്തോടെ നിർത്തിക്കോണം നിങ്ങടെയീ ഒടുക്കത്തെ കുടി, നാട്ടാര്ടേം വീട്ടാര്ടേം കളിയാക്കല് കേട്ട് മടുത്തു... സ്റ്റീൽ ഗ്ലാസിലെ കട്ടൻ ശക്തിയോടെ ടേബിളിലേക്ക് വച്ചു ട്രീസ . എന്നതാടീ രാവിലെ തന്നെ മോന്തേം കേറ്റിയാണല്ലോ..... ഭാഗ്യം, ഗ്ലാസ് ഞളുങ്ങാഞത്... സണ്ണി കട്ടൻ മെല്ലെ മൊത്തി. എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട,, നിങ്ങക്കറിയത്തില്ലേ എന്നതാ കാര്യംന്ന്...  സിസിലിക്കുട്ടീടെ മോടെ കുർബാനയ്ക്ക് നിങ്ങളെന്താ കാട്ടീത്... ഞാനെന്ത് കാട്ടാൻ , കുർബ്ബാനേം കൂടി ഫോട്ടോയെടുപ്പും കഴിഞ്ഞ് നല്ല അന്തസ്സായി ബിരിയാണി തിന്നു.... അല്ലാണ്ടെന്നതാ.... ദേ മനുഷ്യാ..... എനിക്കങ്ങ് ചൊറിഞ്ഞ് വരണുണ്ട്.. ട്രീസ അരിശം പൂണ്ടു. അത്ര ചൊറിച്ചിലാണേ ഇങ്ങ് വാ ഞാൻ മാന്തിത്തരാ..... നീ കാര്യം പറ ട്രീസ ക്കൊച്ചേ.... പരിപാടിയൊക്കെ കഴിഞ്ഞ് കാർന്നോ മാരെല്ലാം കൂടിയൊരു കൂടലുണ്ടാർന്നൂലോ മറന്നോ... ഓ ..... അതാണോ.. അയ്ന് ഞാനന്ന് അവർക്കൊപ്പം കൂടിയില്ലടീ ട്രീസേ നീയാണേ സത്യം. ആ അതാ കാര്യം. അവർക്കൊപ്പം കൂടാണ്ട് നിങ്ങള് എന്ത് പോക്കണം കേടാ കാട്ടീത്... ജോർജ് എവടങ്ങാണ്ടൂന്നും വരുത്തിച്ചത് കുടിക്കാണ്ട് നിങ്ങളെന്തിനാ മനുഷ്യാ പുളിച്ച കള്ള് കുടിക്കാൻ പോയത്. അവരെ
Recent posts